കര്‍ഷക കോണ്‍ഗ്രസ് ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്കിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നൂറുകണക്കിന് ആളുകള്‍ക്ക് ബാങ്ക് ജപ്തി നോട്ടീസ് അയച്ച സാഹചര്യത്തിലാണ് പ്രതിഷവുമായി കര്‍ഷക കോണ്‍ഗ്രസ് രംഗത്തെത്തിയത്. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍, പതിനാലാം തീയ്യതി നാല് കര്‍ഷകരുടെ വസ്തുവകകള്‍ ജപ്തി ചെയ്യാനുള്ള ബാങ്ക് നീക്കം തടയുമെന്നും കര്‍ഷക കോണ്‍ഗ്രസ്.
അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ബാങ്ക് നൂറുകണക്കിന് ആളുകള്‍ക്ക് ജപ്തി നോട്ടീസ് അയയ്ക്കുകയും നാല് കര്‍ഷകരുടെ വ്സ്തുവകകള്‍ അടുത്ത ദിവസം ജെപ്തിചെയ്യാനിരിക്കയുമാണ് പ്രതിഷേധവുമായി കിസാന്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്. ചുങ്കത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറോളം പേര്‍ പങ്കെടുത്തു. ജപ്തിനടപടികളുമായി രംഗത്തെത്തിയ ബാങ്കിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നത്. തുര്‍ന്ന് ബാങ്കിന് മുന്നില്‍ മാര്‍ച്ച് പൊലിസ് തടഞ്ഞു. തുടര്‍ന്ന് ധര്‍ണ്ണ സമരം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി റ്റി തോമസ് ഉല്‍ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് വിജയന്‍ തോമ്പ്രാന്‍കുടി അധ്യക്ഷനായി. വി എം ശശീന്ദ്രന്‍, സണ്ണി ചൂരിമല, സാജു ഐക്കരകുന്നത്ത്, ഉമ്മര്‍കുണ്ടാട്ടില്‍, അഡ്വ. സതീഷ് പൂത്ിക്കാട്, ബാബു പഴുപ്പത്തൂര്‍, ഷാജി ചുള്ളിയോട് തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് ജപ്തി നടപടികളുമായി വന്നാല്‍ തടയുമെന്നും നേതാക്കള്‍ പറഞ്ഞു.