ചീരാലില്‍ ഇന്നലെയും കടുവാ സാന്നിധ്യമുണ്ടായി. പ്രദേശത്ത് പലയിടങ്ങളിലും കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി. മുണ്ടക്കൊല്ലി സോമശേഖരന്റെ തൊഴുത്തിനു സമീപത്താണ് ഇന്നലെ കടുവയെത്തിയത്.വീട്ടുകാര്‍ ഒച്ച വെച്ചതിനെ തുടര്‍ന്ന് കടുവ ഓടി മറഞ്ഞു. കടുവ ഭീതിയില്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കേണ്ട ഗതികേടിലാണ് പ്രദേശത്തെ കര്‍ഷകര്‍കടുവയെ പിടികൂടാന്‍ കൂടും, തിരച്ചിലും പരാജയപ്പെട്ട സാഹചര്യല്‍ വനം വകുപ്പ്് പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും.രാത്രി ജനവാസ കേന്ദ്രങ്ങളില്‍ വെച്ചു തന്നെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം.