ഡ്യൂട്ടി പരിഷ്‌കരണമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസി സിഎംഡി വിളിച്ച തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് 4.30 ന് ചീഫ് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.ആഴ്ചയില്‍ 6 ദിവസവും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കല്‍, അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം,ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരുടെ കളക്ഷന്‍ ഇന്‍സെന്റീവ് പാറ്റേണ്‍ പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളാണ് പ്രധാന അജണ്ട. ഒക്ടോബര്‍ 1 മുതല്‍ ഘട്ടം ഘട്ടമായി പരിഷ്‌കരണ നടപടികള്‍ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്‌മെന്റ് തീരുമാനം.എന്നാല്‍ സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍1 മുതല്‍ കോണ്‍ഗ്രസ് അനുകൂല ടിഡിഎഫ് അനിശ്ചിതകാല സമരം അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മാനേജ്‌മെന്റ് യോഗം വിളിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.