ഡെങ്കി, എലിപ്പനി, മലേറിയ; സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു; പ്രതിദിന രോഗികളുടെ എണ്ണം 13,000ത്തിലേക്ക്

0

സംസ്ഥാനത്ത് പനി ബാധിരുടെ എണ്ണം ഉയരുന്നു. ഇന്നലെ പനി ബാധിച്ചത് 12,984 പേര്‍ക്ക്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത്.ഗുരുതര സ്ഥിതിയാണ് നിലവില്‍. ഇന്നലെ മാത്രം മലപ്പുറത്ത് 2171 പേര്‍ക്കാണ് പനി ബാധിച്ചത്. ഇന്നലെ വരെ ജില്ലയില്‍ 53 ഡെങ്കിപ്പനി കേസുകളും നേരിയ ലക്ഷണങ്ങളുള്ള 213 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.സംസ്ഥാനത്ത് ആകെ 218 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുള്ളത്. എട്ട് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. പനി ബാധിച്ചു ഇതുവരെ മരിച്ചവരില്‍ 50ന് താഴെ ഉള്ളവരും കുട്ടികളും ആണ് കൂടുതലുള്ളത് എന്നത് ആശങ്ക ഉയര്‍ത്തുന്നു.ഡെങ്കിപ്പനി കേസുകളാണ് മലപ്പുറത്ത് കൂടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടിയാണ് കേസുകള്‍. മലയോര മേഖലയിലാണ് രോ?ഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വണ്ടൂര്‍, മേലാറ്റൂര്‍ ഹെല്‍ത്ത് ബ്ലോക്കുകളിലാണ് കൂടുതല്‍ കേസുകളും. വണ്ടൂരില്‍ 78 കേസുകളും മേലാറ്റൂരില്‍ 54 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ഡെങ്കിപ്പനി മൂലം ഏപ്രില്‍ മാസത്തില്‍ കുഴിമണ്ണ പഞ്ചായത്തിലും ഇന്നലെ പോരൂര്‍ പഞ്ചായത്തിലും ഓരോ മരണം സംഭവിച്ചിട്ടുണ്ട്. കൊതുകു പെരുകുന്നത് തടയാന്‍ പൊതുജനങ്ങള്‍ കൂടി സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.ഇന്നലെ കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ച 13കാരന്റെ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജന സംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വൈറല്‍ പനി ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ മാസം ഇതുവരെ ഇരുപതിനായിരത്തോളം പേര്‍ക്ക് വൈറല്‍ പനി ബാധിച്ചു. സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുന്നവരുടെ കണക്കുകള്‍ ഇതിനു പുറത്താണ്.

Leave A Reply

Your email address will not be published.

error: Content is protected !!