വന്യമൃഗ ശല്യത്തിനെതിരെ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുക, കാടും നാടും വേര്‍തിരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും രാപ്പകല്‍ സമരവും സംഘടിപ്പിച്ചിരിക്കുന്നത്.ചുങ്കത്ത് നിന്ന് പ്ലക്കാര്‍ഡുകള്‍ ഏന്തി പ്രകടനമായാണ് പ്രവര്‍ത്തകര്‍ വാര്‍ഡന്റെ ഓഫീസിനു മുന്നിലേക്ക് എത്തിയത്.സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു.
വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ യുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് മാര്‍ച്ചും , ഓഫീസിനു മുന്നില്‍ രാപ്പകല്‍ സമരവും നടത്തുന്നത്.സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു.കിസാന്‍ സഭ ജില്ലാ പ്രസിഡണ്ട് പി എം ജോയി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ. അമ്പി ചിറയില്‍, സി എം സുധീഷ് , പി എം ബിജു, സതീഷ് കരടിപ്പാറ, ഷാജി വാകേരി, മുരളി, ബാബു, സുമേഷ്, കെ പി അസൈനാര്‍ എന്നിവര്‍ സംസാരിച്ചു.