വൈദ്യുതാഘാതമേറ്റ കുരങ്ങന് രക്ഷകരായി കെട്ടിട നിര്‍മ്മാണ തൊഴിലാളികളും ഒട്ടോ ഡ്രൈവറും. ഇന്ന് രാവിലെ 8 മണിയോടെ മാനന്തവാടി ഗാന്ധിപാര്‍ക്കിലായിരുന്നു സംഭവം. ഷോക്കേറ്റ വാനരനെ കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ ബിജു, സെല്‍വന്‍ എന്നിവരും ഓട്ടോ ഡ്രൈവര്‍ താഴയങ്ങാടി നൗഷാദ് ചാത്തുള്ളിയും ചേര്‍ന്ന് അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു. ചികിത്സക്ക് ശേഷം വനം വകുപ്പിനെ വിവരമറിയിക്കുകയും, വനം വകുപ്പ് അധികൃതര്‍ എത്തി കുരങ്ങനെ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റുയ്‌ചെതു ചെയ്തു.