എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 

0

പരീക്ഷകള്‍ മാര്‍ച്ച് 4 മുതല്‍ 25 വരെ നടക്കും. മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ നടക്കും. മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതല്‍ നടക്കും. പരീക്ഷകള്‍ രാവിലെ 9.30ന് തുടങ്ങും.ഹയര്‍സെക്കന്ററി പ്ലസ് വണ്‍,പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും.

ഏപ്രില്‍ 3- 17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.ഈ മാസം 25 മുതല്‍ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി. ഒക്ടോബര്‍ 9,10,11,12,13 തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സ് സൗകര്യം ഒരുക്കിയതായും മന്ത്രി വിശദീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!