വനം വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ വയനാടന്‍ ചെട്ടി സര്‍വീസ് സൊസൈറ്റി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിനു മുന്നിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടപെട്ട കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് കെ കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി എം ബാലകൃഷ്ണന്‍ അധ്യക്ഷനായി. ചന്ദ്രശേഖരന്‍, ഷീജ സതീഷ്, ബാലന്‍, പി ആര്‍ രവീന്ദ്രന്‍ , രാധാ സുരേഷ് ബാബു, ജയചന്ദ്രന്‍ , വേണു തുടങ്ങിയവര്‍ സംസാരിച്ചു.
വര്‍ദ്ധിച്ചു വരുന്ന കടുവ, ആന, കാട്ടുപന്നി, കുരങ്ങ് അടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങി മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുമ്പോഴും വനം വകുപ്പ് അനാസ്ഥ കാണിക്കുകയാണന്ന് ആരോപിച്ചാണ് വയനാടന്‍ ചെട്ടി സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടപെട്ട കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നും ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഏന്തി പ്രകടനമായാണ് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലേക്ക് എത്തിയത്.