1500 കേബിള്‍ടിവി ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കുന്ന സിഒഎ ഏകദിന സംരംഭക കണ്‍വെന്‍ഷന്‍ കൊച്ചി ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷനായിരിക്കും. എന്‍ എച്ച് അന്‍വര്‍ സ്മാരക മാധ്യമ അവാര്‍ഡ് വിതരണം ഇന്ന് ഉച്ചക്ക്. മുന്‍ എംപി ഡോ. സെബാസ്റ്റിയന്‍ പോള്‍ അവാര്‍ഡ് സമ്മാനിക്കും.
സമഗ്ര സംഭാനക്കുള്ള പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി.എല്‍ തോമസ് ഏറ്റുവാങ്ങും. വയനാട് വിഷന് അഭിമാനമായി 4 അവാര്‍ഡുകള്‍. മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിക്കുള്ള അവാര്‍ഡ് ട്രൂസെന്‍സിനുവേണ്ടി ചീഫ് എഡിറ്റര്‍ വികെ രഘുനാഥും, മികച്ച പ്രോഗ്രാം പ്രൊഡ്യൂസര്‍ അവാര്‍ഡ് ശ്രൂതി കെ ഷാജിയും, മികച്ച വിഷ്വല്‍ എഡിറ്റര്‍ അവാര്‍ഡ് സഞ്ജയ് ശങ്കരനാരായണനും, മികച്ച ക്യാമറാ പേഴ്‌സന്‍ അവാര്‍ഡ് അനീഷ് നിളയും ഏറ്റുവാങ്ങും.