അജ്ഞാത ജീവി പോത്തിനെ ഭക്ഷിച്ചനിലയില്‍

0

പൊഴുതന അച്ചൂര്‍ പതിമൂന്നില്‍ അജ്ഞാത ജീവി പോത്തിനെ കൊന്ന് പകുതി ഭക്ഷിച്ചനിലയില്‍ കണ്ടെത്തി.പൊഴുതന അച്ചൂര്‍ 13ല്‍ ഇന്നലെ രാത്രിയാണ് സംഭവം. രണ്ടാഴ്ച മുമ്പും പ്രദേശത്ത് ഒരു പശുവിനെ അജ്ഞാത ജീവി കൊന്നിരുന്നു . അച്ചൂര്‍ സ്വദേശി കോഴിക്കോടന്‍ ശിഹാബ് എന്നയാളുടെ പോത്തിനെയാണ് ആക്രമിച്ചത്.അച്ചൂര്‍ സ്വദേശി പുലിക്കോടന്‍ സെയ്ദ് എന്നയാളുടെ പശുവിനെ രണ്ടാഴ്ച മുമ്പ് അജ്ഞാത ജീവി കൊന്നിരുന്നു. തോട്ടം തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ജനവാസ കേന്ദ്രത്തില്‍ അജ്ഞാത ജീവിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഭീതിയിലണ് പ്രദേശവാസികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!