വന്യമൃഗ ശല്യം ആത്മഹത്യാ ഭീഷണിയുമായി കര്‍ഷകന്‍

0

 

വന്യമൃഗ ശല്യത്തില്‍ ആത്മഹത്യാ ഭീഷണിയുമായി വയോധികനായ കര്‍ഷകന്‍. തന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കാട്ടികുളം എടയൂര്‍കുന്നിലെ പുത്തന്‍പുരയില്‍ പി.എല്‍.ബാവയെന്ന 74 കാരനാണ് ആത്മഹത്യാ ഭീഷണിയുമായി മാനന്തവാടി ഡി.എഫ്.ഒ ഓഫീസിലെത്തിയത്.ഡി.എഫ്.ഒയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരമായതോടെ പ്രതിഷേധ സമരം അവസാനിപ്പിക്കുകയും ചെയ്തു.ലക്ഷങ്ങള്‍ മുടക്കി സ്വന്തം കൃഷിയിടത്തില്‍ ഫെന്‍സിംഗ് നിര്‍മ്മിച്ചിട്ടും രക്ഷയില്ലാത്ത അവസ്ഥയായതിനാലും വനം വകുപ്പ് അധികൃതര്‍ കൈ ഒഴിയുന്ന അവസ്ഥയുമായതിനാലാണ് ബാവ ആത്മഹത്യ ഭീഷണി മുഴുക്കിയത്.

സ്വന്തം നിലയില്‍ തന്റെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കര്‍ സ്ഥലത്ത് പെന്‍സിംഗ് നിര്‍മ്മിച്ചിട്ടും വന്യമൃഗ ശല്യത്തില്‍ നിന്നും രക്ഷയില്ലാതെ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് കാട്ടികുളത്തെ പി.എല്‍. ബാവ എന്ന കര്‍ഷകന്‍ ആത്മഹത്യാ ഭീഷണിയുമായി ഡി.എഫ്.ഒ ഓഫീസിലെത്തിയത്. ലക്ഷങ്ങള്‍ മുടക്കി സ്വന്തം കൃഷിയിടത്തില്‍ പെന്‍സിംഗ് നിര്‍മ്മിച്ചിട്ടും രക്ഷയില്ലാത്ത അവസ്ഥ വനം വകുപ്പ് ആകട്ടെ കൈ ഒഴിയുന്ന അവസ്ഥയും ഗതികെട്ട അവസ്ഥയിലാണ് ബാവ ആത്മഹത്യ ഭീഷണി മുഴുക്കിയത്. ഒടുവില്‍ ഡി.എഫ്.ഒ യുമായി ഒരു മണിക്കൂര്‍ നേരത്തെ ചര്‍ച്ചക്കൊടുവില്‍ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു. കാട്ടാനകള്‍ തകര്‍ത്ത പെന്‍സിംഗ് നന്നാക്കി കൊടുക്കുമെന്നും കൃഷിയിടത്തില്‍ വാച്ചര്‍മാരുടെ സാനിധ്യം ഉറപ്പ് വരുത്തുമെന്നും കൃഷിനാശം കണക്കാന്‍ ഇന്ന് തന്നെ റയിഞ്ചറുടെ നേതൃത്വത്തില്‍ വനപാലകരെ അയക്കുമെന്ന ഉറപ്പിന്‍മേലുമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!