കലക്ടറേറ്റ് മാര്‍ച്ച് നടത്തി

0

ജനവാസ -വ്യാപാര – കൃഷി സ്ഥലങ്ങളെ പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവ് വയനാട് ഫോത്തിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ സമരം ഉദ്ഘാടനം ചെയ്തു.വനമേഖലയിലെ കരുതല്‍ മേഖല പിന്‍ വലിക്കുക, പരിസ്ഥിതിയുടെ പേരിലുള്ള നിര്‍മ്മാണ നിരോധനം ഒഴിവാക്കുക,ഡബ്ല്യുസിഎസ്,എല്‍എ പട്ടയ ഭുമിയിലെ നിയന്ത്രണങ്ങള്‍ നിക്കുക, കാടും നാടും വേര്‍തിരിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. സേവ് വയനാട് ഫോറം ജില്ലാ ചെയര്‍മാന്‍ കെ കെ വാസുദേവന്‍ സമരത്തില്‍ അധ്യക്ഷനായിരുന്നു. ജോണി പാറ്റാനി, തോമസ് തേരകം, സാലു എബ്രഹാം എന്നിവര്‍ സംസാരിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടുകയും സുപ്രീംകോടതി വിധി മൂലമുണ്ടായ ഇരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റിവ്യൂ പെറ്റീഷനോ നിയമനിര്‍മ്മാണമോ നടത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് സേവ് വയനാട് ഫോറം ആവശ്യപ്പെട്ടു. കലക്ടര്‍ മുന്നില്‍ നടത്തിയ സമരത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.ജില്ലയിലെ വ്യാപാരി വ്യവസായി ഏകോപനസമിതി, ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ചതും 25-ല്‍ അധികം സ്വതന്ത്ര സംഘടനകള്‍ അംഗങ്ങളായിട്ടുള്ളതുമാണ് സേവ് വയനാട് ഫോറം.

Leave A Reply

Your email address will not be published.

error: Content is protected !!