ഗോവിന്ദമൂല ചിറയില്‍ മുങ്ങി മരിച്ച അശ്വിനും, അശ്വന്തിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

0

കൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിനല്‍കി സഹപാഠികളും അധ്യാപകരും. കഴിഞ്ഞദിവസം തങ്ങളുടെ സൗഹൃദവലയത്തില്‍ നിന്നും യാത്രപറഞ്ഞ അശ്വിന്‍, അശ്വന്ത് എന്നിവര്‍ക്കാണ് വിദ്യാലയ മുറ്റത്ത് വെച്ച് സഹപാഠികളടക്കം അവസാന യാത്രമൊഴിനല്‍കിയത്. ഇരുവരുടെ മൃതദേഹം സുല്‍ത്താന്‍ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേര്‍ സ്‌കൂളിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ടാണ് സര്‍വ്വജന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ അശ്വിനും, അശ്വന്തും ഗോവിന്ദമൂല ചിറയില്‍ അപകടത്തില്‍പെട്ട് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി പൊതുദര്‍ശനത്തിനായി വിദ്യാലയത്തിലെത്തിച്ചു.മൃതദേഹമെത്തുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ മുമ്പ് തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരെ അവസാനമായി ഒരുനോക്ക് കാണാന്‍ ശക്തമായ മഴയെയും അവഗണിച്ച് വിദ്യാര്‍ത്ഥികള്‍ വിദ്യാലായങ്കണത്തില്‍ തടിച്ചുകൂടി.

പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കണ്ട് കൂട്ടുകാര്‍ വിങ്ങിപൊട്ടി.ഇത് കണ്ടുനിന്നവരുടെ കരളലയിപ്പിക്കുന്ന കാഴ്ചയായിരുന്നു. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ വിദ്യാര്‍ഥികള്‍ക്ക് അന്തിമോപാചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു. കൂട്ടുകൂടിയും കഥകള്‍പറഞ്ഞ് രസിച്ച കൂട്ടുകാര്‍ ഇനിയില്ലന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ സഹപാഠികള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ യാത്രായായി എന്നുള്ള കാര്യം ഉള്‍ക്കൊള്ളാന്‍അധ്യാപകര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!