സംസ്ഥാനത്ത് കൊവിഡിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഥവാ ടി പി ആര്‍ പ്രസിദ്ധികരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തി. ഒരു ഡോസ് വാക്‌സീന്‍ എങ്കിലും സ്വീകരിച്ചവരുടെ എണ്ണം 80.17ശതമാനം ആയതോടെയാണ് ഈ നടപടി. കൊവിഡിന്റെ വ്യാപനതോത് അറിയുന്നതിനായാണ് ടി പി ആര്‍ കണക്കാക്കിയിരുന്നത്.
ഒരു ദിവസം ആകെ പരിശോധിക്കുന്ന രോ?ഗികളില്‍ എത്ര പേര്‍ക്ക് രോ?ഗം എന്ന് കണക്കാകുന്നതാണ് ടി പി ആര്‍ . കൊവിഡ് വ്യാപനം തീവ്രമാണോ അല്ലയോ , കേരളം അടക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിച്ചിരുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. ഇന്നലെ പുറത്തിറക്കിയ കൊവിഡ് കണക്കിലെ ഓദ്യോ?ഗിക വാര്‍ത്താകുറിപ്പിലും ഡബ്ല്യു ഐ പി ആര്‍ മാത്രമാണുളളത്. ടി പി ആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ശാസ്ത്രീയമല്ലെന്ന വാദങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം. ഇനി മുതല്‍ ഒരു വാര്‍ഡിലെ ആകെ ജനസംഖ്യയില്‍ എത്രപേര്‍ രോ?ഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ല്യു ഐ പി ആര്‍ ആകും വ്യാപനത്തോതും അടച്ചിടലും തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം.
സെപ്റ്റംബര്‍ 15വരെ വാക്‌സീന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.17ശതമാനം പേര്‍ ഒരു ഡോസ് വാക്‌സീനും 32.17ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചിട്ടുണ്ട്. ഇതാണ് പുതിയ തീരുമാനത്തിലേക്കെത്താന്‍ കാരണം. ഇതോടെ കൂടുതല്‍ ഇളവുകളും കേരളം ആലോചിക്കുന്നുണ്ട്. അടച്ചിട്ട കൂടുതല്‍ മേകലകള്‍ തുറക്കുന്നതും ഇളവുകളും ശനിയാഴ്ച ചേരുന്ന അവലോകന യോ?ഗം തീരുമാനിക്കും.
അതേസമയം സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ ടി പി ആര്‍ ഇല്ലെങ്കിലും അത് കണ്ടെത്താന്‍ എളുപ്പമാണ്. പരിശോധനകളുടെ എണ്ണവും രോഗികളുടെ എണ്ണവും ഉപയോഗിച്ച് ടി പി ആര്‍ കണക്കാക്കാനാകും.