ജനുവരി ഒന്നു മുതല്‍ എല്ലാബസുകളും ഓടിത്തുടങ്ങും’; എ.കെ ശശീന്ദ്രന്‍
ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് മുഴവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ .കട്ടപ്പുറത്തുള്ള മുഴുവന്‍ ബസുകളും നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗതാഗതമന്ത്രി പറഞ്ഞു.കെ എസ് ആര്‍ടിസി ബസുകളില്‍ 15 വരെ ആളുകള്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വ്വീസ്.ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗീകമായി കുറച്ചത്.കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ നിന്നുള്ള യാത്രക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല. അതേസമയം,ക്രിസ്തുമസ് പുതുവല്‍സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസും നടത്തും.