ജില്ലാ ലീഗ് സെക്രട്ടറിയുടെ നേതൃത്യത്തില്‍ ടി. സിദ്ധീഖിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് എം.എസ്. എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജല്‍.കല്‍പ്പറ്റയിലെ വാര്‍ത്താസമ്മേളനത്തിലാണ് ഷൈജലിന്റെ ആരോപണം.തനിക്ക് 50,000 രൂപ വാഗ്ദാനം ചെയ്തു. താനിത് ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.പുത്തുമല പ്രളയദുരന്ത സഹായ ഫണ്ടായി ഒരു കോടിയിലധികം രൂപ സമാഹരിച്ചിട്ടും ഒരു വീട് പോലും ആര്‍ക്കും നിര്‍മ്മിച്ച് നല്‍കിയില്ല.ഈ പണം ഉപയോഗിച്ച് ജില്ലാ നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തുകയാണെന്നും,ഇത് പ്രവര്‍ത്തകസമിതിയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് തന്നെ ഒറ്റപ്പെടുത്തി പുറത്താക്കുന്നതെന്നും ഷൈജല്‍ പറഞ്ഞു.