അതിമാരക മയക്കുമരുന്നുമായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതര്‍ പിടികൂടി. മലപ്പുറം തിരൂര്‍ താനാളൂര്‍ സ്വദേശികളായ കീര്‍ത്തിനിവാസ് സി പി ആകാശ്(22), വെളളിയത്ത് വീട് വി റഷീക്(21) എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ്സില്‍നിന്നുമാണ് ഇരുവരെയും പിടികൂടിയത്. സി പി ആകാശില്‍ നിന്നും 2.24ഗ്രാം എംഡിഎംഎയും, റഷീകില്‍ നിന്നും 0.3 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. വാഹനപരിശോധനയ്ക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ പി എ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം സി ഷിജു, വി അബ്ദുള്‍സലിം, സിവില്‍ എക്സൈസ് ഓഫീസര്‍ എം ബി ഷഫീക് എന്നിവര്‍ നേതൃത്വം നല്‍കി.