ദുരൂഹ സാഹചര്യത്തില്‍ വയോധികയെ കാണതായ സംഭവത്തില്‍ പോലീസ് കോളനിയിലെ മൃതദേഹം മറവ് ചെയ്ത ഇടം കുഴിതുറന്ന് പരിശോധന നടത്തി. നെയ്ക്കുപ്പ മണല്‍വയല്‍ കോളനിയിലെ ഭൈരിയെയാരുന്നു കാണാതായത്.ഇതേ തുടര്‍ന്ന് പഞ്ചായത്തംഗവും പ്രമോട്ടറും ചേര്‍ന്ന് കേണിച്ചിറ പൊലീസില്‍ പരാതി നല്‍കുകയും,പോലീസ് സ്ഥലത്തെത്തി
പരിശോധിച്ചപ്പോള്‍ വീടിനോട് ചേര്‍ന്ന് ആളെ മറവ് ചെയ്ത രീതിയില്‍ മണ്‍കുന കണ്ടെത്തി.മാതാവ് മരിച്ചുവെന്നും, മൃതദേഹം തങ്ങള്‍ മറവ് ചെയ്‌തെന്നും മക്കളുടെ വെളിപെടുത്തലിനെ തുടര്‍ന്നാണ് കേണിച്ചിറ പോലീസ് അന്വേഷണം ആരംഭിച്ചത്. അധികൃതര്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.പോസ്റ്റ് മോര്‍ട്ടത്തില്‍ സ്വഭാവിക മരണം എന്ന് സ്ഥിതീകരിച്ചു.
തുടര്‍ന്ന്ഇന്ന് വൈകിട്ടോടെകോഴിക്കോട് മെഡിക്കല്‍ കേളേജ്പോലീസ് & ഫേറന്‍സിക് സര്‍ജന്‍ അസി: പ്രാഫസര്‍
ഡേ: പ്രജിത്ത് ടി എം,ബത്തേരി തഹസീല്‍ദാര്‍ ഷാജി, തുടങ്ങിയവര്‍ സ്ഥലത്തെത്തി.കേണിച്ചിറ,സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ശശീധരന്‍ , എസ് ഐ ഉമ്മര്‍ , ലിജോ ,തുടങ്ങിയവരുടെ നേതൃത്ത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീടിന് സമീപം സംസ്‌കരിച്ചു.പോസ്റ്റ് മോര്‍ട്ടത്തില്‍ സ്വഭാവിക മരണം എന്ന് സ്ഥിതീകരിച്ചു.
വയോധികയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.