വിദ്യര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു

0

വിദ്യാകിരണം പദ്ധതി പ്രകാരം ലാപ് ടോപ് ലഭിച്ച ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ വിദ്യര്‍ഥികള്‍ക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭ മേശ- കസേര എന്നിവ വിതരണം ചെയ്തു. സ്‌കൂള്‍ കോമ്പൗണ്ടില്‍ നടന്ന പരിപാടിയില്‍ വിതരണോല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് എസ് കൃഷ്ണകുമാര്‍ അധ്യക്ഷനായി. ഡെപ്യൂട്ട് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ സി കെ സഹദേവന്‍,ഷാമില ജുനൈസ്,കൗണ്‍സിലര്‍മാരായ ഷൗക്കത്ത് കള്ളിക്കൂടന്‍,ബിന്ദുപ്രമോദ്,രാധാബാബു,എച്ച് എം എം വി ബീന എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!