കൊവിഡ് വാക്സിന്‍; ആദ്യ ബാച്ച് പതിനൊന്നരയോടെ നെടുമ്പാശേരിയിലെത്തും

0

കൊവിഡ് വാക്സിന്‍; ആദ്യ ബാച്ച് പതിനൊന്നരയോടെ നെടുമ്പാശേരിയിലെത്തും

കൊവിഡ് വാക്സിന്‍ ആദ്യ ബാച്ച് ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയോടെ പൂനൈയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് കൊവിഷീല്‍ഡ് ആദ്യ ബാച്ച് വാക്സിനുകള്‍ നെടുമ്പാശേരിയില്‍ എത്തിക്കുക. ആദ്യഘട്ടത്തില്‍ 4,33,500 ഡോസ് വാക്സിനാണ് കേരളത്തിലേക്ക് എത്തിക്കുനന്ത്. ഇതില്‍ 1100 ഡോഡ് മാഹിയിലേക്കും 10 പെട്ടികള്‍ കോഴിക്കോടേയ്ക്കുമാണ്.

കൊച്ചിയില്‍ രാവിലെ 11.30 ന് എത്തിക്കുന്ന വാക്സിനുകള്‍ ജില്ലയിലെ വിവിധ പ്രാദേശിക സ്റ്റോറേജുകളിലേക്ക് വാക്സിന്‍ മാറ്റും. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ഇടപ്പള്ളിയിലെ റീജിയണല്‍ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് വാക്സിന്‍ മാറ്റുക. ശേഷം ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ള വിവിധ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വാക്സിനുകള്‍ കൊണ്ടുപോകും. ഇവിടെ വച്ചായിരിക്കും വാക്സിന്‍ വിതരണം ചെയ്യുക. ഓരോ കേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 100 പേര്‍ക്കാണ് വാക്സിന്‍ വിതരണം ചെയ്യുക.

അതേസമയം, വാക്സിന്‍ സംഭരിക്കുന്നതാനായി ജില്ലാ കളക്ടറുടെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്.

വൈകിട്ട് ആറ് മണിയോട് കൂടിയാണ് തെക്കന്‍ കേരളത്തിലേക്കുള്ള വാക്സിന്‍ എത്തുക. തിരുവനന്തപുരം വിമാനത്താവളത്തിലാകും വാക്സിന്‍ എത്തുക. ഈ മാസം 16നാണ് വാക്സിന്‍ വിതരണം ആരംഭിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!