മഹാത്മാഗാന്ധിയുടെ ഛായാചിത്രം ഒരു കോണ്‍ഗ്രസുകാരനും ചവിട്ടിപൊട്ടിക്കാന്‍ കഴിയില്ലെന്ന് ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍. സംഭവത്തില്‍ സിപിഎമ്മിന്റെ മുഖം വികൃതമായിരിക്കുകായണ്. ഇതില്‍ നിന്നും രക്ഷനേടാനായി ഭരിക്കുന്ന പാര്‍ട്ടി പറയുന്ന രീതിയില്‍ പൊലിസ് റിപ്പോര്‍ട്ട് എഴുതി കൊടുത്തതാണന്നും അദ്ദേഹം. മഹാത്മഗാന്ധിയുടെ ഛായചിത്രം തകര്‍ത്ത സംഭവത്തില്‍ യുഡിഎഫിനെ പ്രതികൂട്ടിലാക്കിയ പൊലിസ് റിപ്പോര്‍ട്ടിനെതിരെ ബത്തേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്എഫ്ഐ പ്രവര്‍ത്തകര്‍തന്നെയാണ് മഹാത്മഗാന്ധിയുടെ പടം താഴെ ഇട്ട് പൊട്ടിച്ചതെന്നും അങ്ങനെയൊരു കേസ് ഉണ്ടാക്കേണ്ട കാര്യം തങ്ങള്‍ക്കില്ലന്നും എന്‍ഡിഅപ്പച്ചന്‍ പറഞ്ഞു.
സിപിഎമ്മിന്റെ മുഖം ഇക്കാര്യത്തില്‍ വികൃതമായി എന്നുകരുതി കണ്ണാടിഅടിച്ചുപൊട്ടിച്ചിട്ടും ആരുടെയും മേല്‍കുറ്റം ചാര്‍്ത്തിയിട്ടും കാര്യമില്ലന്നും അദ്ദേഹം പറഞ്ഞു.