ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്/ നഗരസഭ ഡിവിഷന്‍ നമ്പര്‍, ഡിവിഷന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:
എടവക ഗ്രാമപഞ്ചായത്ത്
13 – തോണിച്ചാല്‍ – 14.98
തിരുനെല്ലി ഗ്രാമപഞ്ചായത്ത്
15 – തൃശ്ശിലേരി – 10.53
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്
3 – കരിമ്പില്‍ – 17.45
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്
21 – വട്ടോളി – 10.21
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്
20 – കുറുവ – 19.50
പൊഴുതന ഗ്രാമപഞ്ചായത്ത്
2 – വയനാംകുന്ന് – 11.11
മേപ്പാടി ഗ്രാമപഞ്ചായത്ത്
3 – ഏഴാംചിറ – 11.38
തരിയോട് ഗ്രാമപഞ്ചായത്ത്
2 – കര്‍ലാട് – 12.84
3 – ചീങ്ങണ്ണൂര്‍ – 10.87
4 – മടത്തുവയല്‍ – 10.43
5 – ചെന്നലോട് – 26.34
7 – കല്ലങ്കാരി – 23.81
10 – കാലിക്കുനി – 10.75
പൂതാടി ഗ്രാമപഞ്ചായത്ത്
6 – ചുണ്ടക്കൊല്ലി – 10.97
19 – പുളിയമ്പറ്റ- 14.07
21 – കോട്ടവയല്‍ – 20.12
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
3 – ആയിരംകൊല്ലി – 11.84
5 – അമ്പലവയല്‍ ഈസ്റ്റ് – 10.36
കോട്ടത്തറ ഗ്രാമപഞ്ചായത്ത്
8 – കുന്നത്തായ്കുന്ന് – 10.40
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
3 – മൈലമ്പാടി – 19.66
16 – പന്നിമുണ്ട – 12.53
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്
16 – നായ്‌ക്കെട്ടി – 10.06
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്
3 – കോക്കുഴി – 10.35
വൈത്തിരി ഗ്രാമപഞ്ചായത്ത്
6 – ചാരിറ്റി – 11.84
14 – വെള്ളംകൊല്ലി – 17.72
കല്‍പ്പറ്റ നഗരസഭ
8 – സിവില്‍ സ്റ്റേഷന്‍ – 13.83
സുല്‍ത്താന്‍ ബത്തേരി നഗരസഭ
7 – പഴേരി – 11.28
18 – തേലമ്പറ്റ – 19.46
പൂതാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 1 നടവയലില്‍ സ്ഥിതി ചെയ്യുന്ന ഓസാനം ഭവന്‍ ഓള്‍ഡ് ഏജ് ഹോം ഉള്‍പ്പെടുന്ന പ്രദേശവും പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 18 ലെ ആലൂര്‍ക്കുന്നിലെ കണ്ടാമല കോളനി ഉള്‍പ്പെടുന്ന പ്രദേശവും ഒരാഴ്ചത്തേക്ക് മൈക്രോ കണ്‍ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചും ഉത്തരവായി.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോട്ടല്‍, റസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ പകുതി സീറ്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. ഇത്തരത്തിലുള്ള കെട്ടിടങ്ങളില്‍ ശീതീകരണ സംവിധാനങ്ങള്‍ ഉപയോഗിക്കുവാന്‍ പാടില്ലാത്തതും, ജനലുകളും വാതിലുകളും പരമാവധി തുറന്നിടേണ്ടതുമാണ്.
ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അനുവദിക്കാം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഈ നിബന്ധന ബാധകമല്ല.മേല്‍ പ്രസ്താവിച്ച എല്ലായിടത്തുമുള്ള ജീവനക്കാര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം.