എ.ബി.സി.ഡി നൂല്‍പ്പുഴ ഗോത്രകുടുംബങ്ങള്‍ക്ക് ഇനി ഫുള്‍ സര്‍ട്ടിഫിക്കറ്റ്

0

 

ജില്ലയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് അടിസ്ഥാന ആധികാരിക രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കിയുള്ള എബിസിഡി ക്യാംപെയിന്‍ നൂല്‍പ്പുഴയില്‍ സംഘടിപ്പിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും തപാല്‍ വകുപ്പും കൈകോര്‍ത്താണ് രേഖകള്‍ നല്‍കിയത്. നായ്‌കെട്ടി എ.എല്‍.പി സ്‌കൂള്‍ ഹാളിലാണ് ക്യാംപെയിന്‍ നടത്തിയത്.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, ഐ ടി വകുപ്പ് എന്നിവയുടെ സംയുക്ത അഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, തപാല്‍ വകുപ്പിന്റെയും, ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

മാനന്തവാടി സബ് കലക്ടര്‍ ശ്രീലക്ഷ്മി ഐ എ എസ്, നുല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് ഏകോപിപ്പിച്ചത്. 20 അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും ആയിരത്തി അഞ്ഞുറിലധികം അപേക്ഷകളിന്മേല്‍ തത്സമയം നടപടികള്‍ കൈക്കൊണ്ടു. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഉടനടി തെറ്റു തിരുത്തി നല്‍കുകയും രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ നല്കുകയും ചെയ്തു.പൊതുവിതരണ വകുപ്പ്, റെവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ് , ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകളും ഒരുക്കിയിരുന്നു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നൂതനമായ ഡിജി ലോക്കര്‍ സംവിധാനത്തിലേക് രേഖകള്‍ അപ്ലോഡ് ചെയ്തു നല്‍കി. ക്യാമ്പ് ജില്ലാ കലക്ടര്‍ എം ഗീത ഐഎഎസ് സന്ദര്‍ശിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!