മെട്രോ എക്‌സ്‌പെടിഷന്‍ മികച്ച ഡിടിപിസി അവാര്‍ഡ് വയനാട് ജില്ലക്ക്

0

മെട്രോ എക്‌സ്‌പെടിഷന്‍ നല്‍കുന്ന വിവിധ അവാര്‍ഡുകളില്‍ മികച്ച ഡിടിപിസിക്കുള്ള അവാര്‍ഡ് വയനാട് ജില്ലക്ക്. ലോക പരിസ്ഥിതി ദിനത്തോനുബന്ധിച്ച് കടലാസിന്റെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘വേ ടു പേപ്പര്‍ലെസ്സ് വയനാട്’ ടൂറിസം കേന്ദ്രങ്ങളിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ ടൂറിസം സംരംഭകരുമായുള്ള സഹകരിച്ചുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍, എന്നിവ കണക്കിലെടുത്താണ് അവാര്‍ഡ്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയില്‍ നിന്നും ഡിടിപിസി സെക്രട്ടറി കെ ജി അജേഷ് അവാര്‍ഡ് സ്വീകരിച്ചു. കെടിഡിസി ചെയര്‍മാന്‍ പി കെ ശശി, ഗോകുലം ഗോപാലന്‍, മെട്രോ എക്‌സ്പെടിഷന്‍ മാനേജിംഗ് ഡയറക്റ്റര്‍ സിജി നായര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!