സ്വകാര്യ സാന്റ് യാര്‍ഡ് ദുരിതമാകുന്നു യാര്‍ഡിനുമുന്നില്‍ സത്യാഗ്രഹം

0

 

സ്വകാര്യവ്യക്തിനടത്തുന്ന സാന്റ് യാര്‍ഡ് ദുരിതമാകുന്നുവെന്നും പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ടും സമീപത്തെ കുടുംബം യാര്‍ഡിനുമുന്നില്‍ സത്യാഗ്രഹം ആരംഭിച്ചു.ബത്തേരി തൊടുവട്ടിയിലാണ് ആശാന്‍പറമ്പ് ജോസഫും ഭാര്യ കുഞ്ഞുമോളുമാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സാന്റ് യാര്‍ഡ് അടച്ചുപൂട്ടണമെന്നും , ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്. അതേസമയം എല്ലാരേഖകളോടും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് സാന്റ് യാര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്ന് ഉടമ അറിയിച്ചു.

തൊടുവെട്ടിയില്‍ വീടിനോട് തൊട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യവ്യക്തിയുടെ സാന്റ് യാര്‍ഡ് കാരണം ജീവിക്കാന്‍ പറ്റുന്നില്ലാരോപിച്ചാണ് കുടുംബം സ്ഥാപനത്തിനുമുന്നില്‍ അനിശ്ചിതകാല സത്യഗ്രസമരം ആരംഭിച്ചിരിക്കുന്നത്. യാര്‍ഡില്‍ നിന്നുമുയരുന്ന പൊടിപടലും, ശബ്ദവും കാരണം ദുരിതത്തിലാണ്. വീട്ടില്‍ പൊടിശല്യവും, ഭിത്തികള്‍ വിണ്ടുകീറിയും ദുരിതമനുഭവിക്കുകയാണ്. കൂടാതെ ആസ്തമരോഗിയായ തനിക്ക് പൊടിശല്യംകാരണം ബുദ്ധിമുട്ടാണന്നും രോഗിയായ ഭര്‍ത്താവും ദുരിതമനുഭവിക്കുകയാണന്നും വീട്ടമ്മയായ കുഞ്ഞുമോള്‍ പറഞ്ഞു. അതിനാല്‍ ജീവനുതന്നെ ഭീഷണിയായി മാറിയ സാന്റ് യാര്‍ഡ് അടച്ചുപൂട്ടണമെന്നും തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടുമാണ് ഇരവരും സത്യാഗ്രമിരിക്കുന്നത്. അതേസമയം സാന്റ് യാര്‍ഡ് പ്രവര്‍ത്തിക്കുന്നത് എല്ലാരേഖകളും മാനദണ്ഡങ്ങള്‍ പ്രകാരമാണന്നും ആരോപണങ്ങളില്‍ കഴമ്പില്ലന്നും ഉടമ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!