പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മയ്ക്ക് ആശുപത്രി വരാന്തയില്‍ തെരുവുനായ്ക്കളുടെ ആക്രമണം

0

പനിബാധിച്ച് പനമരം സി എച്ച്‌സിയില്‍ ചികിത്സയിലായിരുന്ന പച്ചിലക്കാട് വരിയില്‍ നൗഷാദിന്റ ഭാര്യ ഫാത്തിമയ്ക്കാണ് (36)നാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റത്.ആശുപത്രി വിടേണ്ടിയിരുന്ന ഫാത്തിമയെ തലയ്ക്കും കൈകാല്‍മുട്ടുകള്‍ക്കും പരുക്കേറ്റതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൂടുവെള്ളം എടുക്കാന്‍ പഴയ ആശുപത്രി കെട്ടിടത്തിലെത്തി മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ട്‌ 6 മണിയോടെ ആശുപത്രി വരാന്തയിലും ആംബുലന്‍സിനടിയിലും കൂട്ടത്തോടെ നിന്ന നായ്ക്കള്‍ ഫാത്തിമയെ ആക്രമിക്കാനെത്തിയത്.വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്പിറ്റല്‍ എത്തുന്ന രോഗികള്‍ക്കും തെരുവ് നായകള്‍ശല്ല്യമായി തീര്‍ന്നിരിക്കുകയാണ്. തെരുവുനായ ശല്യം രൂക്ഷമായ പനമരത്തും സമീപപ്രദേശങ്ങളിലുംശാശ്വത പരിഹാരം കണ്ടെത്തണം എന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത.്

Leave A Reply

Your email address will not be published.

error: Content is protected !!