കൊവിഡ് രൂക്ഷം :സംസ്ഥാനത്ത് ഉടന്‍ ബാറുകള്‍ തുറക്കില്ല 

0

സംസ്ഥാനത്ത് ഉടന്‍ ബാറുകള്‍ തുറക്കേണ്ടന്ന് തീരുമാനം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ  പ്രതിദിന വര്‍ദ്ധന പരിനായിരം കടന്ന സാഹചര്യത്തിലും കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലുമാണ് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്.

ബാറുകളില്‍ നിലവില്‍ കൗണ്ടര്‍ വഴി വൈകീട്ട് 5 വരെയാണ് മദ്യവില്‍പ്പനയുള്ളത്. ഇരുന്ന് മദ്യം കഴിക്കുന്ന തരത്തില്‍ ബാറുകള്‍ നിയന്ത്രണങ്ങളോടെ തുറക്കണോ വേണ്ടയോ എന്നാണ് യോഗം പരിശോധിച്ചത്. ബാര്‍ തുറക്കാന്‍ അനുമതി തേടി ബാറുടുമകളും രംഗത്തെത്തിയിരുന്നു. ക്ലബുകളിലും ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിശോധിച്ചിരുന്നു. ബാറുകള്‍ തുറന്നാല്‍ കൗണ്ടര്‍ വില്‍പ്പന അവസാനിപ്പിക്കാനായിരുന്നു തീരുമാനം. ഇതിലൂടെ ബെവ്‌കോയുടെ സാമ്പത്തിക നഷ്ടം കുറയ്ക്കാമെന്ന് സര്‍ക്കാര്‍ വിലയിരുത്തി.

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ മൂന്നിലൊന്ന് വില്‍പ്പന മാത്രമാണ് നിവലില്‍ നടക്കുന്നത്. ഓണക്കാലത്ത് മാത്രം ബെവ്‌കോയ്ക്ക് നഷ്ടം 308 കോടിയായിരുന്നു. ജൂലൈയില്‍ സംസ്ഥാനത്ത് ആകെ വിറ്റത് 920 കോടിയുടെ മദ്യമാണ്. ഇതില്‍ 600 കോടിയും ബാറുകളില്‍ ആയിരുന്നു. ബാറുകളിലെ ൗൈണ്ടര്‍ വില്‍പ്പന അവസാനിപ്പിക്കണമെന്ന് ബെവ്‌കോ ആവശ്യപ്പെട്ടുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!