രാത്രിയാത്ര നിയന്ത്രണം തുടരണമെന്ന കര്‍ണാടക നിലപാടില്‍ മാറ്റമില്ല

0

ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം, നിലമ്പൂര്‍ – വയനാട്- നഞ്ചന്‍കോട് റെയില്‍വേ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ കര്‍ണാടക നിലപാട് വ്യക്തമാക്കിയതോടെ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുകകായണ്. കര്‍ണാടകയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലോ, വന്യജീവിസങ്കേതത്തിലോ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തികളും അനുവദിക്കില്ലന്നാണ് മുഖ്യമന്ത്രിതല കൂടിക്കാഴ്ചക്കുശേഷം കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതോടെ രാത്രിയാത്ര നിരോധന നീക്കവും, വയനാട് റെയില്‍വെയും സ്വപ്നംമാത്രമാകുമോ എന്ന ആശങ്കയും ഉയര്‍ന്നുകഴിഞ്ഞു. അതേസമയം രാത്രിയാത്രനിരോധനത്തില്‍ മേല്‍പ്പാല നിര്‍മ്മാണവും, നാറ്റ്പാക് മുന്നോട്ട് വെച്ച ചിക്കബര്‍ഗി പാതയും മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ ഉന്നയിച്ചില്ലന്നും കേന്ദ്രംതന്നെ അനുമതിനല്‍കിയ നിലമ്പൂര്‍ വയനാട് നഞ്ചന്‍കോട് വിഷയത്തില്‍ അനുമതിതേടിപോകേണ്ട ആവശ്യമില്ലായിരുന്നുവെന്നുമാണ് എന്‍ എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍കമ്മറ്റി ആരോപിക്കുന്നത്.
റെയില്‍വേ പദ്ധതികള്‍, രാത്രിയാത്ര നിരോധനം എന്നിവയ്ക്കായി കര്‍ണാടകയുടെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലോ, വന്യജീവിസങ്കേതത്തിലോ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തികളും അനുവദിക്കില്ലന്നാണ് മുഖ്യമന്ത്രിതല കൂടികാഴ്ചയ്ക്കുശേഷം കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതോടെ ദേശീയപാത 766ല്‍ പതിറ്റാണ്ടിലേറെയായി നിലനില്‍്ക്കുന്ന രാത്രിയാത്ര നിരോധനം പിന്‍വലിക്കണമെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യവും, നൂറ്റാണ്ടിലേറെയായി വയനാട്ടുകാരുടെ സ്വപ്നപാതയായ നിലമ്പൂര്‍ – വയനാട്- നഞ്ചന്‍കോട് റെയില്‍വേയും സ്വപ്നമായിതന്നെ അവശേഷിക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
അതേസമയം മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ വേണ്ടരീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പാളിച്ചപറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്. രാത്രിയാത്രനിരോധനനീക്കം വിഷയത്തില്‍ മറ്റ് ബദല്‍പാതകളാണ് ഉയര്‍ത്തുന്നതെന്നും ഇത് പരിഹാരമാവില്ലന്നിരിക്കെ പ്രായോഗികമായുള്ള മേല്‍പാലവും, ചിക്കബര്‍ഗി പാതയും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടില്ലന്നുമാണ് ആരോപണം. കൂടാതെ വയനാട് റെയില്‍വേയ്ക്ക് നിലവില്‍ കര്‍ണാടകയുടെ അനുമതിതേടിപോകേണ്ട ആവശ്യമില്ലന്നും കേന്ദ്ര സര്‍ക്കാറും റെയില്‍വേ ബോര്‍ഡും ഈ പാതയ്ക്ക് അനുമതി നല്‍കിയതാണ്. അതില്‍എന്തെങ്കിലും തടസമുണ്ടങ്കില്‍ അത് പരിഹരിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണ്. ഇത് പ്രാവര്‍ത്തികമാക്കാന്‍ ഡിഎംആര്‍സിയെകൊണ്ട് തന്നെ അപേക്ഷ നല്‍കണമെന്നും ഇത്തരത്തില്‍ ആത്മാര്‍ഥമായുള്ള നടപടി സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്നും അല്ലങ്കില്‍ ആശങ്കയായിതന്നെ വിഷയങ്ങള്‍ നിലകൊള്ളുമെന്നുമാണ് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍കമ്മറ്റി ചൂണ്ടികാണിക്കുന്നത്, എന്തായാലും ഒരിടവേളയ്ക്കുശേഷം ദേശീയപാതയിലൂടെയുള്ള യാത്രസ്വതന്ത്രവും, സ്വപ്നപദ്ധതിയായ വയനാട് റെയില്‍വേയും ചൂടുപിടിച്ച ചര്‍ച്ചയാവുമെന്നതില്‍ സംശയമില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!