അതിര്‍ത്തികളില്‍ പോലീസ് ചെക്ക് പോസ്റ്റുകള്‍ വരുന്നു

0

സംസ്ഥാന അതിര്‍ത്തികളില്‍ പോലീസ് ചെക്ക് പോസ്റ്റുകള്‍ വരുന്നു. പ്രൊപ്പോസല്‍ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന സര്‍ക്കാരിനും സമര്‍പ്പിച്ചു. ലഹരിക്കടത്ത് തടയുകയും കള്ളപ്പണ കടത്ത് ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയുമാണ് ലക്ഷ്യം.ബാവലി, തോല്‍പ്പെട്ടി, മുത്തങ്ങ, താളൂര്‍, കോട്ടൂര്‍, പാട്ടയവയല്‍, കോളിമൂല, ചോലാടി, നമ്പ്യാര്‍കുന്ന് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകള്‍ ആരംഭിച്ചത്.

രാത്രിയാത്ര നിരോധനം നിലവിലുള്ള ബാവലിയില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയും മുത്തങ്ങയില്‍ രാവിലെ 6 മുതല്‍ രാത്രി 9 വരെയും മറ്റ് സ്ഥലങ്ങളില്‍ 24 മണിക്കൂറുമാണ് പ്രവര്‍ത്തനം.ഉടന്‍ തന്നെ ചെക്ക് പോസ്റ്റ് പൂര്‍ണ്ണ തോതില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് പറഞ്ഞു.കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ കേരള പോലീസ് ചെക്ക് പോസ്റ്റുകള്‍ക്ക് സമാനമായ രീതിയില്‍ പരിശോധന തുടങ്ങി.ബാവലി, തോല്‍പ്പെട്ടി, മുത്തങ്ങ, താളൂര്‍, കോട്ടൂര്‍ ,പട്ടയവയല്‍, കോളിമൂല, ചോലാടി, നമ്പ്യാര്‍കുന്ന് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകള്‍ ആരംഭിച്ചത്.തിരുനെല്ലി തോല്‍പ്പെട്ടിയില്‍ ബില്‍ഡിങ് സൗകര്യം ലഭിക്കാത്തതിനാല്‍ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തും ബാവലിയില്‍ പഞ്ചായത്ത് താല്‍ക്കാലികമായി നല്‍കിയ ബില്‍ഡിങ്ങിലുമാണ് പ്രവര്‍ത്തിക്കുന്നത്. തോല്‍പ്പെട്ടിയില്‍ സൗകര്യം ലഭിക്കുന്ന മുറയ്ക്ക് ചെക്ക് പോസ്റ്റ് തോല്‍പ്പെട്ടിയിലേക്ക് മാറ്റും.കര്‍ശന പരിശോധനയാണ് ചെക്ക് പോസ്റ്റുകളില്‍ പോലിസ് നടത്തുന്നത്.സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായി ലഹരി ഉല്‍പന്നങ്ങളുടെ കടത്ത് വര്‍ദ്ധിച്ചതോടെയാണ് ചെക്ക് പോസ്റ്റുകള്‍ ആരംഭിച്ചത്.പല സ്ഥലങ്ങളിലും താല്‍ക്കാലിക സംവിധാനങ്ങളിലാണ് ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലിസുകാര്‍ക്കാണ് ഡ്യൂട്ടി. രാത്രിയാത്ര നിരോധനം നിലവിലുള്ള ബാവലിയില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയും മുത്തങ്ങയില്‍ രാവിലെ 6 മുതല്‍ രാത്രി 9 വരൊണ് പ്രവര്‍ത്തനം . മറ്റ് സ്ഥലങ്ങളില്‍ 24 മണിക്കൂറുമാണ് പ്രവര്‍ത്തിക്കുന്നത്. സ്‌പെഷല്‍ ഡ്രൈവിന് സമാനമായ രീതിയില്‍ ലഹരിക്കെതിരെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!