കാട്ടുപന്നികളുടെ ആക്രമണം കപ്പ കൃഷി നശിച്ചു
കാട്ടുപന്നികളുടെ ആക്രമണത്തില്‍ വ്യാപകമായി കപ്പ കൃഷി നശിച്ചു. മാനന്തവാടി സ്വദേശി എളപ്പുപ്പാറ ഇ ജെ സ്റ്റാനി പെരുവകയില്‍ പാട്ടത്തിനെടുത്ത കപ്പ കൃഷിയാണ് കാട്ടുപന്നിയും ,മുള്ളന്‍പന്നിയും ചേര്‍ന്ന് വ്യാപകമായി നശിപ്പിച്ചത്. 100 ചുവട് കപ്പയോളം പന്നികള്‍ നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കാലവര്‍ഷത്തില്‍ സ്റ്റാനി കൃഷി ചെയ്ത 1500 ഓളം വാഴകളും കാറ്റില്‍ നിലം പൊത്തിയിരുന്നു. പലരില്‍ നിന്നും കടം വാങ്ങിയും മറ്റുമാണ് കൃഷി ചെയ്യുന്നതെന്ന് സ്റ്റാനി.