ദേശീയ ലൈബ്രേറിയന്‍ ദിനം ആചരിച്ചു
കേരള സ്റ്റേറ്റ് ലൈബ്രേറിയന്‍സ് യൂണിയന്‍ മാനന്തവാടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ലൈബ്രേറിയന്‍ ദിനം ആചരിച്ചു. വിദ്യാപോഷിണി ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട് ഒ.എന്‍ രാജപ്പന്‍ അധ്യക്ഷനായിരുന്നു.ജില്ലയിലെ തന്നെ സീനിയര്‍ ലൈബ്രേറിയനായ ചെറുകര റിനൈസന്‍സ് ലൈബ്രേറിയന്‍ ഇ.സുധാകരനെ കേരള സ്റ്റേറ്റ് ലൈബ്രേറിയന്‍സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി.എന്‍ വിശ്വനാഥന്‍ മെമെന്റോ നല്‍കി ആദരിച്ചു.ആധുനിക കാലഘട്ടത്തില്‍ ലൈബ്രറികളും ലൈബ്രേറിയന്മാരും എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാറില്‍ മേരി മാതാ കോളേജ് റിട്ട:ലൈബ്രേറിയന്‍ ഫാ.ഡോ.ജസ്റ്റിന്‍ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് കെ.ഷബിത ടീച്ചര്‍ ,യൂണിയന്‍ ജില്ലാ സെക്രട്ടറി എം.നാരായണന്‍, പി.ആര്‍ ശോഭന, ടി.കെ രമ , ഇ.സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.