കോടതിയില്‍ ഹാജരായ യുവതിയെ ഒരു സംഘമാളുകള്‍ തടഞ്ഞ് വെച്ചതായി പരാതി
മാനന്തവാടി: കാണ്‍മാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട യുവതി കോടതിയില്‍ നേരിട്ട് ഹാജരായ ശേഷം വാഹനത്തില്‍തിരിച്ച് പോകുമ്പോള്‍ ഒരു സംഘമാളുകള്‍ തടഞ്ഞ് വെച്ചു. സംഘത്തില്‍പ്പെട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു.പനമരം നെല്ലിയമ്പം ലക്ഷംവീട് കോളനിയിലെ ബീരാളി വീട്ടില്‍ അബുവിനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നോളം പേരെ പിടികൂടാനുണ്ടെന്ന് പൊലീസ്.തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനില്‍ തന്റെ സഹോദരിയെ കാണ്‍മാനില്ലെന്ന് കാണിച്ച് സഹോദരന്‍ നവമ്പര്‍ 8 ന് പരാതി നല്‍കിയിരുന്നു’ ഇതേ തുടര്‍ന്ന് പതിനൊന്നാം തീയ്യതി സഹോദരി നേരിട്ട്മാനന്തവാടി കോടതിയില്‍ ഹാജരാവുകയായിരുന്നു.
പിന്നീട് യുവതി സഞ്ചരിച്ച കാര്‍ ദ്വാരക കമ്പിപാലത്തിന് സമീപം വെച്ച് ജീപ്പിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. മറ്റ് പ്രതികള്‍ ഒളിവിലാണ്.