എല്ലാ സ്വകാര്യ ആശുപത്രികളും ഉടന്‍ കൊവിഡ് ഒപി തുടങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. സ്വകാര്യ ആശുപത്രികളിലെ 50 % ഓക്‌സിജന്‍ കിടക്കകളും ഐസിയു കിടക്കകളും കൊവിഡ് രോഗികള്‍ക്ക് മാറ്റി വെക്കണം. ഗവ. ആശുപത്രികള്‍ 31 വരെ കെവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സര്‍ക്കാരിന്റെ പുതിയ ചികിത്സാ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുമറ്റു ചികിത്സ അടിയന്തര പ്രാധാന്യമുള്ള രോഗികള്‍ക്ക് മാത്രം
മറ്റു നിര്‍ദേശങ്ങള്‍
എല്ലാ പനി ക്ലിനിക്കുകളും കൊവി്ഡ് ക്ലിനിക്കുകളാക്കി. ഇവിടെ കൊവിഡ് പരിശോധനയുണ്ടാകും.
താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും കുറഞ്ഞത് 5 വെന്റിലേറ്ററുകളുപം സജ്ജമാക്കണം. രണാടം നിര കൊവിഡ് കേന്ദ്രങ്ങള്‍ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണം.
പ്രാഥമിക , കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മരുന്ന് ഉറപ്പാക്കണം
കിടപ്പുരോഗികള്‍ കൊവിഡ് പോസിറ്റീവായാല്‍ വിട്ടില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ വാര്‍ഡ് തല സമിതികള്‍ സംവിധാനമൊരുക്കണം.