സുല്‍ത്താന്‍ ബത്തേരി: ബത്തേരി രാജീവ് ഗാന്ധി മിനിബൈപ്പാസിന്റെ ഇരുവശങ്ങളിലുമായാണ് മാലിന്യനിക്ഷേപം പതിവാകുന്നത്. പാതയുടെ ഇരുവശങ്ങളിലുമായാണ് ചാക്കിലും കവറിലുമാക്കി മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നത്. മാലിന്യനിക്ഷേപകരെ കണ്ടെത്തി നടപടിസ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു.
ആള്‍താമസം ഇല്ലാത്ത പാതയോരത്ത് രാത്രികലങ്ങളിലാണ് മാലിന്യം നിക്ഷേപം നടക്കുന്നത്.
കച്ചവടസ്ഥാപനങ്ങളില്‍ നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ചാണ് പാതയോരത്ത് തള്ളുന്നത്. സമീപത്ത് അധികം ആള്‍താമസം ഇല്ലാത്തതിനാല്‍ രാത്രികലങ്ങളിലാണ് മാലിന്യ നിക്ഷേപം നടക്കുന്നത്.
പാതയുടെ സമീപത്തുകൂടി ഒഴുകുന്ന നീര്‍ച്ചിലില്‍ വരെ മദ്യകുപ്പികളടക്കമുള്ള മാലിന്യങ്ങള്‍ തളളുന്നുണ്ട്. മാലിന്യങ്ങളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം കാരണം ഇതുവഴിയുളള സഞ്ചാരവും ദുരിതമാവുകയാണ്. ഈസാഹചര്യത്തില്‍ മാലിന്യ നിക്ഷേപകരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.