ഓണം സ്പെഷ്യല്‍ ഡ്രൈവ് വാഹനം പരിശോധന കര്‍ശനമാക്കും
ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ കേരള കര്‍ണാടക എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്താനും വാഹനം പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചു. കഴിഞ്ഞദിവസം കര്‍ണാടകയിലെ ചാമരാജ് നഗര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ നടന്ന കേരള കര്‍ണാടക എക്സൈസ് ഓഫീസര്‍മാരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
അതിര്‍ത്തി പ്രദേശങ്ങളിലെ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നതിന്നും ഇതിലൂടെ പ്രധാനപ്പെട്ട കേസുകളുടെ കുറ്റവാളികളുടെ വിവിരങ്ങളും കൈമാറുന്നതിന്നും തീരുമാനിച്ചു. യോഗത്തില്‍ ചാമരാജ് നാഗര്‍ എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് എം മോഹന്‍കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീനിവാസന്‍, വയനാട് ഡെപ്്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ എസ് ഷാജി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്‍, ബത്തേരി എക്സൈസ് റേഞ്ച് ഓഫീസര്‍ വി ആര്‍ ജനാര്‍ദ്ധനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.