പേര്യ-നെടുംപൊയില്‍ പാത ഗതാഗതം പുന:സ്ഥാപിക്കണം ഒ.ആര്‍ കേളു എംഎല്‍എ കത്ത് നല്‍കി
കാലവര്‍ഷത്തില്‍ തകര്‍ന്ന പേര്യ-നെടുംപൊയില്‍ റോഡ് ഗതാഗതം പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നല്‍കി. ഗതാഗത തടസം മൂലം പേര്യ, ചന്ദനത്തോട് പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുകയാണ്.വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൃത്യമായി ക്ലാസുകളില്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണ്.പ്രദേശത്തെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാരുടെ വരുമാനമാര്‍ഗ്ഗവും നിലച്ച അവസ്ഥയിലാണ കൂടാതെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൃത്യമായി ക്ലാസുകളില്‍ എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും പ്രദേശത്തെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാരുടെ വരുമാനമാര്‍ഗ്ഗവും നിലച്ച അവസ്ഥയിലാണ്.പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പേര്യ-നെടുപൊയില്‍ റോഡ് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എ കത്ത് നല്‍കിയത്.