ആയൂര്‍വേദ ആചാര്യന്‍ പി കെ വാര്യര്‍ (100) അന്തരിച്ചു. പ്രശസ്തമായ ആയുര്‍വേദ ചികിത്സാ സ്ഥാപനമായ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂണ്‍ എട്ടിനാണ് അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്.
മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആ?ഗോളപ്രശസ്തമായ ആയുര്‍വേദ പോയിന്റാക്കി മാറ്റിയതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യര്‍ തുടങ്ങിവെച്ച ആര്യവൈദ്യശാലയെ ഈ നിലയില്‍ വളര്‍ത്തിയെടുത്തത് പി.കെ.വാര്യര്‍ ആണ്. രാജ്യം പത്മഭൂഷണ്‍ , പത്മശ്രീ ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.