മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായ സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ മാനന്തവാടി പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ജില്ലാ സെക്രട്ടറി വി.കെ തുളസിദാസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ.പി.ശ്രീധരന്‍ അധ്യക്ഷനായിരുന്നു.കെ.എസ്.വിജീഷ്, എ.വി.മാത്യു മാസ്റ്റര്‍, പി.അബ്ദുള്‍ മുത്തലിബ് സംലാരിച്ചു. ഏരിയ സെക്രട്ടറി എം.ആര്‍.സുരേഷ്, ട്രഷറര്‍ ഗ്രേസി രവി , അരുണ്‍ ബാബു, കെ.നജുമുദ്ദീന്‍, രാജന്‍ വര്‍ഗ്ഗീസ്, ജില്‍സണ്‍ കണിയാരം, സാജു ആന്റണി, സെയ്ദ് ഒണ്ടയങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിഎസ്ടി പിന്‍വലിക്കുക പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക പേപ്പര്‍ കവര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 18% ജി എസ് ടി ഒഴിവാക്കുക ,വിലക്കയറ്റം രൂക്ഷമാക്കുന്ന ഏടഠ കൗണ്‍സിലിന്റെ തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

 

Leave A Reply

Your email address will not be published.

error: Content is protected !!