ഹര്‍ ഘര്‍ തിരംഗ് അമൃത് പതാക സ്വന്തമായി നിര്‍മ്മിച്ച് വിദ്യാര്‍ഥികള്‍

0

 

രാജ്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ് അമൃത് മഹോല്‍സവത്തോട് അനുബന്ധിച്ച് വീടുകളില്‍ ഉയര്‍ത്താനുള്ള പതാക സ്വന്തമായി നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍.ബത്തേരി ബീനാച്ചി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പതാക നിര്‍മ്മിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായാണ് നല്‍കുക.സ്‌കൂളിലെ സൂചിമുഖി പ്രൊഡക്ഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ദേശീയപതാക നിര്‍മ്മാണം.സൂചിമുഖി കോര്‍ഡിനേറ്റര്‍ ടി കെ ഫൗസ്യയുടെ നേതൃത്വത്തില്‍ 30 കുട്ടികളാണ് പതാകയുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

രാജ്യം എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാറുകളുടെ നിര്‍ദ്ദേശ പ്രകാരം വീടുകളില്‍ ഉയര്‍ത്താനുള്ള ദേശീയപതാകയാണ് ബീനാച്ചി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്വന്തമായി നിര്‍മ്മിക്കുന്നത്. പതാകയുടെ നിര്‍മ്മാണ അനുപാത പ്രകാരം വെട്ടിനലകുന്ന തുണികള്‍ സൂചിമുഖിയിലെ വിദ്യാര്‍ഥികള്‍ തന്നെയാണ് തയിച്ചു തയ്യാറാക്കുന്നത്. സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം കുടുംബശ്രീ മുഖേന നിര്‍മ്മിക്കുന്ന പതാകകള്‍ക്ക് മുപ്പത് രൂപയ്ക്കാണ് നല്‍കുക. ഇതിനുപരിഹാരമായി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പതാകകള്‍ നല്‍കുക എന്ന ഉദ്ദ്യേശത്തോടെയാണ് സ്‌കൂളിലെ അധ്യപാകരുടെയും പിടിഎയുടെയും നേതൃത്വത്തില്‍ തുണി വാങ്ങി പതാക നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. സ്‌കൂളിലെ 1200 കുട്ടികള്‍ക്കും സൗജന്യമായി ഈ പതാകകള്‍ നല്‍കും. ഇതിന്റെ വിതരണോല്‍ഘാടനം നാളെ നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വ്വഹിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!