കാനഡ വിസ തട്ടിപ്പ് അന്തര്‍ സംസ്ഥാന പ്രതികളെ ജില്ലാ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.പഞ്ചാബ് സ്വദേശികളായ നാലംഗ സംഘത്തെയാണ് വയനാട് സൈബര്‍ പോലീസ് ദിവസങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തികടുത്തു നിന്ന് അറസ്റ്റ് ചെയ്തത്.പഞ്ചാബ് സ്വദേശികളായ ചരണ്‍ജീത്ത്കുമാര്‍,രജനീഷ് കുമാര്‍ കപില്‍ ഗാര്‍ഗ്, ഇന്ദര്‍ പ്രീത് സിംഗ് എന്നിവരെയാണ് പിടികൂടിയത്.കാനഡയിലേക്ക് വിസ നല്‍കാമെന്ന പേരില്‍ വയനാട് മീനങ്ങാടി സ്വദേശി അലനില്‍ നിന്നും 15 ലക്ഷം രൂപയോളം ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്.കേരളത്തില്‍ നിന്ന് തന്നെ കോട്ടയം,പത്തനംതിട്ട ജില്ലകളില്‍ നിന്ന് ഇവര്‍ക്കെതിരെ പരാതിയുണ്ട്.
പഞ്ചാബ് ബാതിണ്ട സ്വദേശികളായ ചരണ്‍ജീത് കുമാര്‍ രാജ്‌നീഷ് കുമാര്‍ കപില്‍ ഗര്‍ഗ് ഇന്ദര്‍പ്രീത് സിങ്ങ് എന്നിവരെയാണ് സി ഐ ജിജീഷും സംഘവും അറസ്റ്റ് ചെയ്തത്.പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സംഘം പഞ്ചാബ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് ഇവരെ സാഹസികമായി അറസ്റ്റ് ചെയ്തത്. ഇവരുടെ ബാങ്ക് ഡീറ്റൈല്‍സും മറ്റും പരിശോധിച്ചപ്പോള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ആളുകളില്‍ നിന്നും കോടികണക്കിന് രൂപ തട്ടിയെടുത്തതായി പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്.