ഇന്ധന നികുതിക്കൊള്ള: യൂത്ത് ലീഗ് വിളംബര സമരം നടത്തി

0

മാനന്തവാടി: കേന്ദ്ര കേരള സര്‍ക്കാരുകളുടെ ഇന്ധന നികുതി കൊള്ളക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിളംബര സമരം പ്രതിഷേധ പരിപാടി യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓയില്‍ പമ്പിനു മുന്നില്‍ വെച്ചു നടത്തി.

യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കബീര്‍ മാനന്തവാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് ഷബീര്‍ സൂഫി അധ്യക്ഷനായി. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ പാണ്ടിക്കടവ്, ബഷീര്‍.സി, എം അബ്ദുള്ള, സൈനുദ്ധീന്‍ ചാമക്കാലി, റമീസ് രാജ, ആസിഫ്.ടി, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!