കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി സര്‍ക്കാര്‍

0

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് നിശ്ചയിച്ച വിലയിലാണ് വര്‍ധനവ് വരുത്തിയത്. പള്‍സ് ഓക്‌സി മീറ്ററിന്റെ വില 1500 ല്‍ നിന്ന് 1800 ആയി ഉയര്‍ത്തി. പി പി ഇ കിറ്റിന്റെ വില 273 ല്‍ നിന്ന് 328 ആയി കൂട്ടി. എന്‍ -95 മാസ്‌കിന്റെ വില 22 ല്‍ നിന്ന് 26 ആയും ട്രിപ്പിള്‍ ലയര്‍ മാസ്‌കിന് 5 രൂപയായും വര്‍ധിപ്പിച്ചു. സാനിറ്റൈസര്‍ 500 മില്ലി ബോട്ടിലിന് 192 ല്‍ നിന്ന് 230 ആയി കൂട്ടി.

അതേസമയം, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ക്ഷാമം, ഗതാഗത നിരക്ക് തുടങ്ങിയവ പരിഗണിച്ചാണ് വില പുതുക്കിയതെന്ന് ആരോഗ്യവകുപ്പ് ഉത്തരവില്‍ പറയുന്നു. മാസ്‌കിനും പിപിഇ കിറ്റിനും ബിഐഎസ് നിഷ്‌കര്‍ഷിക്കുന്ന ഗുണമേന്മ ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച വില പര്യാപ്തമല്ലെന്ന് സ്വകാര്യ ആശുപത്രികളും വിതരണക്കാരും പരാതിപ്പെട്ടതിന് പിന്നാലെയാണ് വിലക്കയറ്റം.

Leave A Reply

Your email address will not be published.

error: Content is protected !!