ആന പ്രതിരോധ കല്‍മതില്‍ തകര്‍ത്ത് കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത് നിത്യസംഭവം.ബത്തേരി മൂന്നാംമൈലിലാണ് കാട്ടാന സ്ഥിരമായി കല്‍മതില്‍പൊളിച്ച് ജനവാസകേന്ദ്രങ്ങളിലെത്തുന്നത്. കഴിഞ്ഞദിവസം രാത്രി കല്‍മതില്‍ തകര്‍്ത്ത് കൃഷിയിടങ്ങളില്‍ ഇറങ്ങിയ കാട്ടാന പ്രദേശാവസികളായ മണിയാട്ടൂര്‍ വര്‍ഗീസ്, ബ്ലാങ്കര കുഞ്ഞിക്കാദര്‍, പുളിയാക്കല്‍ മറിയാമ്മ എന്നിവരുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്.കഴിഞ്ഞ മൂന്നുവര്‍ഷമായി കല്‍മതില്‍ തകര്‍ത്ത് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നു. ആനതകര്‍ക്കുന്ന മതില്‍ പുനര്‍നിര്‍മ്മിക്കാന്‍ സ്വന്തംപോക്കറ്റില്‍ നിന്നും പണമിറക്കി വനംവകുപ്പ് ജീവനക്കാര്‍.
ആനതകര്‍ക്കുന്ന മതിലുകള്‍ വനംവകുപ്പ് പുനര്‍നിര്‍മ്മിക്കുന്നുണ്ടെങ്കിലും വീണ്ടും ഇത് തകര്‍ക്കുന്ന കാഴ്ചയാണുള്ളത്. കാട്ടാന തകര്‍ക്കുന്ന വനംവകുപ്പ ്ജീവനക്കാര്‍ തന്നെയാണ് പുനര്‍നിര്‍മ്മിക്കുന്നത്. ഇതിനായി സ്വന്തം പോക്കറ്റില്‍ നിന്നുമാണ് പണം കണ്ടെത്തുന്നതും. കാര്‍ഷികവിളകള്‍ നശിപ്പിച്ച് ജനങ്ങളുടെ സൈ്വര്യ ജീവിതം കാട്ടാനകള്‍ തകര്‍ക്കുമ്പോള്‍ ഫണ്ടില്ലാത്ത കാരണത്താല്‍ വനംവകുപ്പ് ജീവനക്കാരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ ദുരിതത്തിലാവുകയാണ്. പ്രദേശത്തെ കാട്ടാനശല്യത്തിന് പരിഹാരം കണ്ടില്ലങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗ്ത്തുവരുമെന്നാണ് നാട്ടുകാര്‍ നല്‍കുന്ന മുന്നറിയിപ്പ്.