സംസ്ഥാനത്തിന് എന്തുകൊണ്ട് വാക്സിന്‍ നല്‍കുന്നില്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

0

സംസ്ഥാനത്തിന് എന്ത് കൊണ്ട് കൂടുതൽ സൗജന്യ വാക്സിൻ നൽകുന്നില്ലന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു.  സംസ്ഥാനം ആവശ്യപ്പെട്ട വാക്സിൻ എന്ന് നൽകാനാവുമെന്ന് വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും തൃപ്തികരമായ മറുപടി കേന്ദ്രം നൽകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് മാരായ കെ വിനോദ് ചന്ദ്രൻ ,എം ആർ അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്.

ഫെഡറലിസം ഒക്കെ നോക്കേണ്ട സമയം ഇതല്ലന്നും കോടതി ഓർമ്മിപ്പിച്ചു. വാക്സിൻ നയം മാറ്റിയതോടെ വാക്സിനേഷൻ്റെ എണ്ണം കുറഞ്ഞതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി.

റിസർവ് ബാങ്കിൻ്റെ 54000 കോടി അധിക ഡിവിഡൻ്റ് ഉപയോഗിച്ച് കൂടെ എന്നും  കോടതി ആരാഞ്ഞു. വാക്സിൻ നിർമാണത്തിന് കെഎസ് ഡിപി അടക്കമുള്ളവർക്ക് അനുമതി നൽകണമെന്നതടക്കമുള്ള പൊതുതാൽപ്പര്യ ഹർജികയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്..

Leave A Reply

Your email address will not be published.

error: Content is protected !!