കേരളത്തില്‍ 45% പേരില്‍ ആന്റിബോഡി സാന്നിധ്യം

0

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) ദേശീയതലത്തില്‍ നടത്തിയ സിറോ സര്‍വേയില്‍ കേരളത്തിലെ 45% പേരില്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. ദേശീയതലത്തില്‍ ഇത് 67.6% ആണ്. കേരളത്തിന്റെ കോവിഡ് പ്രതിരോധം മികച്ചതായിരുന്നുവെന്നാണ് ഈ കണക്കില്‍നിന്നു വ്യക്തമാകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

വാക്‌സിനേഷനിലും കേരളം ദേശീയ ശരാശരിയിലും മുന്നിലാണ്. ദേശീയതലത്തില്‍ ഒരു ഡോസ് വാക്‌സീന്‍ ലഭിച്ചവര്‍ 24.7 % ആണെങ്കില്‍ കേരളത്തില്‍ 32 ശതമാനത്തിനു മുകളിലെത്തി. 2 ഡോസും ലഭിച്ചവര്‍ ദേശീയതലത്തില്‍ 6.5 %; കേരളത്തില്‍ 14 %. രണ്ടോ മൂന്നോ മാസത്തിനകം 70 ലക്ഷം പേര്‍ക്കു കൂടി വാക്‌സീന്‍ നല്‍കിയാല്‍ സാമൂഹിക പ്രതിരോധം കൈവരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!