ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

അക്വേറിയം കീപ്പര്‍ നിയമനം

വയനാട് മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ശുദ്ധജല അക്വേറിയത്തിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ അക്വേറിയം കീപ്പറെ നിയമിക്കുന്നു. പൊഴുതന, വൈത്തിരി ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ ഹയര്‍ സെക്കണ്ടറി (സയന്‍സ്), വി.എച്ച്.എസ്.ഇ ഫിഷറീസ് സയന്‍സ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് ആഗസ്റ്റ് 20 ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04936 293214, 9605278547.

കെയര്‍ ടേക്കര്‍ നിയമനം

സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ ഭവനില്‍ കരാര്‍ അടിസ്ഥാനത്തില്‍ കെയര്‍ ടേക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറേറ്റര്‍, ലിഫ്റ്റ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രവര്‍ത്തപ്പിച്ച് പരിചയമുള്ള സ്വീപ്പിങ്, ക്ലീനിങ് തടങ്ങിയ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 25 നകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 049346 202626.

 

ഹര്‍ ഘര്‍ തിരംഗ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

സ്വതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയതലത്തില്‍ നടത്തിയ ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായി വീടുകളില്‍ പതാകയുയര്‍ത്തിയ കുട്ടികള്‍ക്ക് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ചൈല്‍ഡ്ലൈന്‍ ജില്ലാകേന്ദ്രം വിതരണം ചെയ്തു. മൂരിക്കാപ്പ് ജി.ഡബ്യു.എല്‍.പി സ്‌കൂളില്‍ വേങ്ങപ്പളളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. നാസര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പഴുപ്പത്തൂര്‍ ജി.എല്‍.പി സ്‌കൂളില്‍ വാര്‍ഡ് കൗണ്‍സിലര്‍ മേഴ്സി മാത്യു, മഞ്ഞൂറ ജി.എല്‍.പി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ എം.ജി. ഉണ്ണി, എടപ്പെട്ടി ജി.എല്‍.പി സ്‌കൂളില്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, കക്കടംകുന്ന് ജി.എല്‍.പി സ്‌കൂളില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.കെ. ബാലകൃഷ്ണന്‍, പാണ്ടിക്കടവ് ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് ജംഷീറ ശിഹാബ് എന്നിവരും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
വിവിധ സ്ഥങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് ചൈല്‍ഡ്ലൈന്‍ ഡയറക്ടര്‍ സി.കെ. ദിനേശന്‍, കോ-ഓഡിനേറ്റര്‍ പി.ടി. അനഘ, ടീം അംഗങ്ങളായ ലില്ലി തോമസ്, പി.കെ. സതീഷ് കുമാര്‍, സി.എ. അബ്ദുള്‍ ഷമീര്‍, ടി.എ. ലക്ഷമണ്‍, ജിന്‍സി എലിസബത്ത്, പി.വി. സബിത, കെ.ആര്‍. റീജ, ഡെന്‍സില്‍ ജോസഫ്, ശ്രേയസ്സ് തദ്ദേവൂസ്, വളണ്ടിയര്‍മാരായ കെ.പി. മുനീര്‍, വി.കെ. ഗൗരി, അനഘ, അഞ്ജു എന്നിവര്‍ നേതൃത്വം നല്‍കി.

ക്വട്ടേഷന്‍ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസുകള്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ഐ.ഇ.സി. ബോര്‍ഡുകള്‍  സ്ഥാപിക്കുന്നതിന് എ.സി.പി ബോര്‍ഡില്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിന് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 207157.

 

തൊഴിലുറപ്പു പദ്ധതി; ഓംബുഡ്സ്മാന്‍ സിറ്റിംഗ്

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ഓംബുഡ്സ്മാന്‍ ഒ.പി. അബ്രഹാം ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ആഗസ്റ്റ് 20 മുതല്‍ 30 വരെ സിറ്റിംഗ് നടത്തുന്നു. 20 ന് മൂപ്പൈനാട്, 23 ന് തൊണ്ടര്‍നാട്, 25 ന് മുള്ളന്‍കൊല്ലി, 27 ന് പൂതാടി, 30 ന് അമ്പലവയല്‍ എന്നീ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലാണ് സിറ്റിംഗ് നടത്തുക. രാവിലെ 11 മുതല്‍ 1 വരെയാണ് സിറ്റിംഗ് സമയം. തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച പരാതികള്‍ ഇ-മെയില്‍ വഴിയും, ഫോണ്‍ വഴിയും, തപാല്‍ വഴിയും അറിയിക്കാം. സിറ്റിംഗിനു ശേഷം തൊഴിലുറപ്പു പദ്ധതിയുടെ ഗ്രാമപഞ്ചായത്തു തല അവലോകനവും നടത്തും. ഇ-മെയില്‍: ombudsmanwynd@gmail.com ഫോണ്‍: 9447545307.

സ്ഥലം ആവശ്യമുണ്ട്

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ജലസംഭരണി സ്ഥാപിക്കുന്നതിന്റെ ഭാഗമായി പുതിയിടം, തലപ്പുഴ എന്‍ജിനീയറിംഗ് കോളേജിന് സമീപം ഇരുമനത്തൂര്‍ പ്രദേശങ്ങളില്‍ കുറഞ്ഞത് 25 സെന്റ് സ്ഥലം സൗജന്യമായോ വിലയ്‌ക്കോ നല്‍കാന്‍ തയ്യാറുള്ളവര്‍ സ്ഥലത്തിന് പ്രതീക്ഷിക്കുന്ന വില (സെന്റിന്), സ്ഥലത്തിന്റെ രേഖകള്‍, നികുതിച്ചീട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 23ന് മുമ്പ് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!