ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ കുറവും അവശ്യമരുന്നുകളുടെ ലഭ്യതകുറവും ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായതായി ആരോപണം. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് താളംതെറ്റുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരൂടെ കുറവും, മരുന്നുകളുടെ ലഭ്യതകുറവുമാണ് ഇവിടെയെത്തുന്ന രോഗികളെ വലയ്ക്കുന്നത്. 1 വര്‍ഷം മുമ്പ് കുടുംബാരോഗ്യ കേന്ദ്രമായി മാറിയ ആശുപത്രിയില്‍ 2 ഡോക്ടര്‍മാരാണ് ആവശ്യം. എന്നാല്‍ നിലവില്‍ 1 ഡോക്ടര്‍ മാത്രമാണുള്ളത്. ഈ ഡോക്ടര്‍ക്ക് 3 ദിവസം മാത്രമാണ് ഓപിയില്‍ രോഗികളെ പരിശോധിക്കാനാവുന്നുള്ളു. മറ്റ് ദിവസങ്ങളില്‍ കോളനികളില്‍ നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കണം.കൂടാതെ ആശുപത്രിയുടെ ഭരണപരമായ കാര്യങ്ങളും നോക്കണം. ശരാശരി 150 രോഗികളാണ് ഓപിയുള്ള ദിവസങ്ങളില്‍ എത്താറ്. പനിക്കാലമായതോടെ ഇത് ഇരട്ടിയായിട്ടുണ്ട്. മറ്റ് ജീവനക്കാരുടെ കുറവും പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.കിഡ്നി മാറ്റിവെച്ചവര്‍ക്കുള്ളതും, ക്യാന്‍സര്‍ രോഗികള്‍ക്കുമുള്ള വേദനസംഹാരിടക്കമുള്ള മരുന്നുകളുടെ ലഭ്യത കുറവും ആശുപത്രിയിലെത്തുന്ന രോഗികളെ ദുരിതത്തിലാക്കുകയാണ്.്.ഇതോടെ ഗോത്രവിഭാഗങ്ങളടക്കമുള്ള രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നഗരസഭ ഇടപ്പെട്ടില്ലങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് മുസ്ലിംലീഗ്.ഇതിനുപരിഹാരം കാണേണ്ടവര്‍ ശ്രദ്ധിക്കുന്നില്ലന്നാണ് ആരോപണം ഉയരുന്നത ആശുപത്രിയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണമൊവശ്യപ്പെട്ട് ചെതലയം ശാഖാമുസ്ലിംലീഗ് കമ്മറ്റി രംഗത്തെത്തിയിട്ടുണ്ട്. എത്രയും വേഗം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റി വിളിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കാനുളള നടപടികള്‍ സ്വീകരിച്ചില്ലങ്കില്‍ ശ്ക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്.