സ്‌കൂളുകളിലെ ഉച്ചക്കഞ്ഞിവിതരണം പ്രതിസന്ധിയില്‍

0

സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണത്തിനുളള തുക കാലോചിതമായി വര്‍ദ്ധിപ്പിക്കാത്തതാണ് നിലിവിലെ പ്രതിസന്ധിക്ക് കാരണമാകുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും, ഉച്ചഭക്ഷണത്തിന് തോരനടക്കമുള്ള കറികളുമാണ് നല്‍കുന്നത്. ഇതിനായി ഒരു കുട്ടിക്ക് ഏഴുരൂപയാണ് ശരാശരി സര്‍ക്കാര്‍ നല്‍കുന്നത്. ഈ തുകകൊണ്ട് മുന്നോട്ട് പോകാനാവില്ലന്നാണ് വിവിധ പിടിഎ കമ്മിറ്റികള്‍ പറയുന്നത്. 2016 ലാണ് ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിനുള്ള തുക ഉയര്‍ത്തിയത്. അതിനുശേഷം പച്ചക്കറികള്‍ക്കും, പലവ്യഞ്ജനങ്ങള്‍ക്കും, പാലിനും മുട്ടയ്ക്കും വിലകൂടി. എന്നാല്‍ ഏഴു രൂപ എന്ന തുകമാത്രം ഉയര്‍ത്തിയിട്ടില്ല.നിലവിലെ സാഹചര്യത്തില്‍ ആയിരങ്ങളാണ് ഇത്തരത്തില്‍ ദിനംപ്രതി സ്‌കൂളുകള്‍ക്ക് അതിക സാമ്പത്തികബാധ്യത വരുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. ഭക്ഷണം പാചകം ചെയ്യാന്‍ 499 വിദ്യാര്‍ഥികള്‍വരെ ഒരാളും അതിനുമുകളിലേക്ക് എത്ര വിദ്യാര്‍ഥികള്‍ ഉണ്ടങ്കിലും ഒരാളെകൂടി അനുവദിക്കും. ഇത്തരത്തില്‍ രണ്ട് പേരെ മാത്രമാണ് നിയമിക്കുക. എന്നാല്‍ ആയിരവും, ആയിരത്തഞ്ഞൂറും വിദ്യാര്‍ഥികളുള്ള സ്‌കൂളുകളില്‍ രണ്ട് പേരെകൊണ്ട് പാചകം ചെയ്യാന്‍ സാധിക്കില്ല. ഇതുകാരണം പിടിഎ സ്വന്തം നിലയില്‍ ആളെ നിറുത്തിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ ആയിരങ്ങളാണ് ഇത്തരത്തില്‍ ദിനംപ്രതി സ്‌കൂളുകള്‍ക്ക് അതിക സാമ്പത്തികബാധ്യത വരുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!