നൂല്‍പ്പുഴ കോളൂര്‍ സത്യരാജിന്റെ എട്ട് ഏക്കര്‍ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ വിളകളാണ് കഴിഞ്ഞ രാത്രിയില്‍ കാട്ടാന നശിപ്പിച്ചത്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകന് സംഭവിച്ചത്. ലീസ് ഭൂമിയായതിനാല്‍ നഷ്ടടപരിഹാരവും ഇദ്ദേഹത്തിന് ലഭിക്കില്ല. ലീസ് കര്‍ഷക സമരസമിതിയുടെ ജില്ലാവൈസ് പ്രസിഡണ്ടുകൂടിയാണ് സത്യന്‍.