പുല്‍പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും ഹോസ്പിറ്റലിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്നും ഡിവൈഎഫ്‌ഐ പുല്‍പള്ളി ബ്ലോക്ക് കമ്മിറ്റി ആവശ്യപെട്ടു.
മഴക്കാല രോഗങ്ങളും പകര്‍ച്ചാവ്യാധികളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആവശ്യാനുസൃതമായ നിലയില്‍ ഡോക്ടര്‍മാരെ അനുവധിക്കാത്തത് കടുത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നുണ്ട്. പിരിച്ചു വിട്ട താത്കാലിക ഒഴിവുകളിലേക്ക് ഡോക്ടര്‍മാരെ നിയമിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തയാറാകണം അല്ലാത്ത പക്ഷം ഈ വിഷയത്തില്‍ ശക്തമായ സമരങ്ങള്‍ ഡിവൈഎഫ്‌ഐ ഏറ്റെടുക്കുമെന്ന് ഡി.വൈ.എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജിഷിബു, ബ്ലോക്ക് സെക്രട്ടറി മുഹമ്മദ്ഷാഫി, സി.എം. രാജനീഷ്, ജിഷ്ണു ഷാജി എന്നിവര്‍ അറിയിച്ചു.
ഹോസ്പിറ്റലില്‍ കൃത്യമായ ചികിത്സ ഉറപ്പ് വരുത്താന്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ തയ്യാറാകാത്തതിനാല്‍ വലിയ പ്രതിസന്ധിയാണ് രോഗികള്‍ നേരിടുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രവര്‍ത്തിച്ചു വരുന്നത്.നിലവില്‍ ആയിരം രോഗികള്‍ക്ക് ഒരു ഡോക്ടര്‍ ആണ് ഉള്ളത്. പിരിച്ചു വിട്ട താത്കാലിക ഒഴിവുകളിലേക്ക് ഡോക്ടര്‍മാരെ നിയമിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തയാറാകണം അല്ലാത്ത പക്ഷം ഈ വിഷയത്തില്‍ ശക്തമായ സമരങ്ങള്‍ ഡിവൈഎഫ്‌ഐ ഏറ്റെടുക്കുമെന്ന് ഡി.വൈ.എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജിഷിബു, ബ്ലോക്ക് സെക്രട്ടറി മുഹമ്മദ്ഷാഫി, സി.എം. രാജനീഷ്, ജിഷ്ണു ഷാജി എന്നിവര്‍ അറിയിച്ചു.